ദോഹയില്‍ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചു ജൂണ്‍ 24, 25, 30, ജൂലൈ 1 തീയ്യതികളില്‍ പ്രത്യക വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സപ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദോഹയില്‍ നിന്ന് പ്രാദേശിക സമയം 12.45 pmന് പുറപ്പെടുന്ന IX 574 നമ്പര്‍ വിമാനം 7.40pmന് കൊച്ചിയിലെത്തും. ഇതേ വിമാനം കൊച്ചിയില്‍ നിന്ന് 8.30pmന് പുറപ്പെട്ട് 9.15pmന് തിരുവനന്തപുരത്തെത്തും.

മടക്ക സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും 10.00amന് പുറപ്പെടും. ദോഹയില്‍ പ്രാദേശികസമയം 11.45amന് എത്തിച്ചേരും. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് 14 പ്രതിവാര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്.