ദില്ലി: ഓണത്തിന് ഗള്‍ഫ് മലയാളികള്‍ക്ക് സമ്മാനവുമായി എയര്‍ ഇന്ത്യ. 18 വിമാന സര്‍വ്വീസുകളാണ് ഓണം പ്രമാണിച്ച് എയര്‍ ഇന്ത്യ പുതുതായി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഷാര്‍ജയില് നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കും തിരിച്ചുമാണ് അധിക സര്‍വ്വീസ് ഉണ്ടാവുക.

 ആഗസ്റ്റ് 31 ന് റിയാദില്‍ നിന്ന് കോഴിക്കോടേക്ക് ഒരു അധിക ഫ്ളൈറ്റ് ഉണ്ടാവും. സൌദി സമയം 1.15 ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് 1X3222 കോഴിക്കോട് രാത്രി 8.45 ന് എത്തിച്ചേരും. കോഴിക്കോട് നിന്ന് രാവിലെ 9. 15 ന് റിയാദിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റ് 1x211 സൌദി സമയം 11.45 ന് എത്തിച്ചേരും. ആഗസ്റ്റ് 22,26,29 , സെപ്റ്റംബര്‍ 4 എന്നീ ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ദില്ലിയിലേക്കും തരിച്ചും അധിക സര്‍വ്വീസുകള്‍ ഉണ്ട്.