ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി
കൊച്ചി: നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ദുബായ് വിമാനം വൈകി. ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി ഒരു മണിക്കും പുറപ്പെട്ടിട്ടില്ല. എയര് ഇന്ത്യയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില് പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും യാത്രക്കാരെ മറ്റൊരിടത്തേക്ക് മാറ്റാനും എയര് ഇന്ത്യ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരുടെ പ്രതിഷേധം.
നൂറിലധികം യാത്രക്കരുമായി ദുബൈയിക്ക് പോകാന് ഷെഡ്യൂള് ചെയ്ത വിമാനമാണ് വൈകിയത്. ഭൂരിഭാഗം യാത്രക്കാര്ക്കും അടിയന്തരമായി ദുബായിലെത്തേണ്ടതുണ്ട്. ടിക്കറ്റ് തുക തിരിച്ചു നല്കിയാല് മറ്റ് ഫ്ലൈറ്റുകള് നോക്കാമെന്ന് പറഞ്ഞ യാത്രക്കാരോട് പെട്ടെന്നു തന്നെ ശരിയാകുമെന്നാണ് അധികൃതര് മറുപടി നല്കിയത്. എന്നാല് 12 മണിക്കൂര് പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. സംഭവത്തില് എയര് ഇന്ത്യയുടെ വിശദീകരണം ലഭിച്ചിട്ടില്ല.
