Asianet News MalayalamAsianet News Malayalam

വീല്‍ ചെയറിലെത്തിയ യാത്രക്കാരിയെ എയര്‍ ഇന്ത്യ ഇറക്കിവിട്ടു

Air India Offloads 75-Yr-Old Wheelchair User From Flight to New York
Author
New Delhi, First Published May 14, 2016, 12:42 PM IST

ദില്ലി: വീല്‍ ചെയറിലെത്തിയ 75 കാരിയായ യാത്രക്കാരിയെ എയര്‍ ഇന്ത്യ സൗകര്യക്കുറവിന്‍റെ പേരില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ദില്ലിയില്‍ നിന്നു ന്യൂയോര്‍ക്കിലുള്ള യാത്രയ്ക്കിടെ രാജേഷ് ശുക്ല എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചുമകന്‍റെ ആദ്യ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു ഇവര്‍.

എയര്‍ ഇന്ത്യയുടെ 101 വിമാനത്തിലാണ് രാജേഷ് ശുക്ല ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തലേദിവസം കമ്പനിയുടെ ഒരു സര്‍വീസ് റദ്ദാക്കിയതിനാല്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളൂവെന്ന് വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.

രാജേഷ് ശുക്ലയുടെ മകള്‍ രൂപാല്‍ തേര അമ്മ നേരിട്ട ദുരനുഭവം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനു ഒരു മണിക്കൂറിനുശേഷം ഹീത്രു വിമാനത്താവളം വഴിയുള്ള മറ്റൊരു വിമാനത്തിലാണ് ശുക്ല ന്യൂയോര്‍ക്കില്‍ എത്തിയത്. 

Follow Us:
Download App:
  • android
  • ios