വിന്‍ഡോ പാനല്‍ തകര്‍ന്നു വീണു ഒരു യാത്രക്കാരന്‍റെ തലയ്ക്ക് പരിക്കേറ്റു അപകടത്തെക്കുറിച്ച് പ്രതികരിക്കാതെ എയര്‍ ഇന്ത്യ
ദില്ലി: പറക്കുന്നതിനിടെ എയര് ഇന്ത്യാ വിമാനം ശക്തമായി കുലുങ്ങി വിന്ഡോ പാനല് തകര്ന്നു വീണു. ശക്തമായ ഉലച്ചിലില് മൂന്ന് യാത്രക്കാര്ക്ക് പരിക്കേറ്റു. ഉലച്ചിലില് തല മുകളിലെ റൂഫില് ഇടിച്ചും വിന്ഡോ പാനല് തകര്ന്നു വീണുമാണ് പരിക്കേറ്റത്.
അമൃത്സറില് നിന്നും ദില്ലിയിലേക്ക് പറന്ന ബോയിംഗ് 787 ഡ്രീംലിനര്വിമാനമാണ് അപകടത്തില്പ്പെട്ടത്. 21000 അടി ഉയരത്തില് പറക്കുന്നതിനിടെ ഏകദേശം 15 മിനിറ്റോളം വിമാനത്തിന് ശക്തമായ ഉലച്ചില് അനുഭവപ്പെടുകയായിരുന്നു. ഉലച്ചിലില് വിമാനത്തിന്റെ ഉള്ളിലുള്ള വിന്ഡോ പാനല് തകര്ന്നു വീണു.
അപകടത്തില് പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ ദില്ലിയില് വിമാനമിറങ്ങിയ ഉടനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്ക് തുന്നലുണ്ട്. സംഭവത്തില് എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബോര്ട് അന്വേഷമം ആരംഭിച്ചിട്ടുണ്ട്. എന്നാല് അപകടത്തെക്കുറിച്ച് എയര് ഇന്ത്യ അധികൃതര് ഇതുവരെ പ്രതികരിച്ചിട്ടില്ല.
