ന്യൂഡല്‍ഹി: പരീക്ഷണ പറക്കലിനിടെ ആസാമിൽ കാണാതായ സുകോയ് യുദ്ധവിമാനത്തിന്‍റെ അവശിഷ്‍ടങ്ങള്‍ കണ്ടെത്തി. അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിര‍്ത്തിയിലെ സീപ്പാവലി വനമേഖലയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

എന്നാല്‍ പൈലറ്റുമാര്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ ഫലം കണ്ടിട്ടില്ല. ഒരു മലയാളി ഉൾപ്പടെ രണ്ടുപേരാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്. കരസേനയുടെയും വായുസേനയും 400 സൈനികരാണ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയിൽ കൊടുംവനത്തിലൂടെ പരമാവധി 4 കിലോമീറ്റര്‍ ദൂരം മാത്രമെ ഒരു ദിവസം സൈനികര്‍ക്ക് സഞ്ചരിക്കാൻ സാധിക്കുന്നുള്ളു.

Add Asianetnews as a Preferred SourcegooglePreferred

യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനം ഉപയോഗിച്ചുണ്ടോ എന്ന് വ്യക്തമല്ല. പരിക്കുകളോടെ ഇവര്‍ വനമേഖലയിൽ എവിടേയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.