ന്യൂയോര്‍ക്ക്; 2011-ലെ സെപ്തംബര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ നടത്തിപ്പുകാരനായ ലാറി സില്‍വര്‍സ്റ്റൈയിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. 

13 വര്‍ഷം വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സും യൂണൈറ്റഡ് എയര്‍ലൈന്‍സും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ധാരണയായത്. 

ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് 95.1 മില്ല്യണ്‍ ഡോളര്‍ വിമാനകമ്പനികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രോപ്പര്‍ട്ടീസിന് നല്‍കും. 

ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റിയുടെ കൈവശമുണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിട്ടം. ഭീകരാക്രമണം നടക്കുന്നതിന് ആറ് മാസം മുന്‍പാണ് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ ലാറി സില്‍വര്‍സ്റ്റൈന്‍ 99 വര്‍ഷത്തേക്ക് ലീസിനെടുത്തത്. 

ഭീകരാക്രമണത്തെ തുടര്‍ന്ന് 455 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലാറിയ്ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിന് ശേഷമായിരുന്നു ഇത്. 

ഇതോടൊപ്പം തീവ്രവാദികള്‍ റാഞ്ചിയ അമേരിക്കന്‍, യൂണൈറ്റഡ് എയര്‍ലൈന്‍സ് വിമാനക്കമ്പനികളോടും അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.