ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ആകാശപ്പോര്.
പൊഖ്റാൻ: രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ മികവ് പ്രദർശിപ്പിച്ച് രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യൻ സേനയുടെ വ്യോമാഭ്യാസം അരങ്ങേറി.
പൊഖ്റാനിലെ പാക് അതിര്‍ത്തിക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു 'വ്യോമ ശക്തി' എന്ന് പേരിട്ട വ്യോമാഭ്യാസം അരങ്ങേറിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ആകാശപ്പോര്.
ശത്രുവിനെ കരയിലും ആകാശത്തും ഒരുപോലെ പ്രതിരോധിച്ച ആകാശ്-,അസ്ത്ര മിസൈലുകൾ ഇന്ത്യൻ സേനയുടെ പ്രതിരോധ ശക്തിയുടെ നേർസാക്ഷ്യമായി. തദ്ദേശീയമായി വികസിപ്പിച്ച തേജസ് ഉൾപ്പെടയുള്ള യുദ്ധ വിമാനങ്ങളുടെ പ്രകടനം കാണാൻ വേദിയിൽ സച്ചിൻ ടെണ്ടുൽക്കറും എത്തിയിരുന്നു. വ്യോമസേന ബാന്‍റിന്‍റെ പ്രകടനത്തോടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച 'വ്യോമ ശക്തി'ക്ക് സമാപനം കുറിച്ചത്
