Asianet News MalayalamAsianet News Malayalam

എഐഎസ്എഫിന്‍റെ പ്രസ്താവന തീവ്രവാദ ശക്തികള്‍ക്ക് സഹായകമാകുമെന്ന് എസ്എഫ്ഐ

  • അഭിമന്യുക്കേസിലെ എഐഎസ്എഫിന്‍റെ പ്രസ്താവന തീവ്രവാദ ശക്തികള്‍ക്ക് സഹായകമാകുമെന്ന് എസ്എഫ്ഐ. 
AISF vs SFI on abhimanyu murder
Author
First Published Jul 14, 2018, 2:43 PM IST

കൊച്ചി: അഭിമന്യുക്കേസിലെ എഐഎസ്എഫിന്‍റെ പ്രസ്താവന തീവ്രവാദ ശക്തികള്‍ക്ക് സഹായകമാകുമെന്ന് എസ്എഫ്ഐ. അന്വേഷണത്തെ വിമര്‍ശിക്കേണ്ട സാഹചര്യമില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. 

പൊലീസ് അന്വേഷണത്തിൽ പാളിച്ച പറ്റിയെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‍ലഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതിനെതിരെ പരസ്യമായി രംഗത്തുവരാനാകാത്ത ഗതികേടിലാണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ നേതൃത്വം. പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതിനെതിരെ എഐഎസ്കെഎഫും എസ്.യുവും രംഗത്തെത്തിയതും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കുന്നു.

  
 

Follow Us:
Download App:
  • android
  • ios