Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെത് ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട്: എഐവൈഫ്

  • മുഖ്യമന്ത്രിയുടെത് ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട്: എഐവൈഫ് 
  • പൊലീസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു
  • മുഖ്യമന്ത്രി നിയമവിരുദ്ധ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു
Aiyf Against Pinarayi Vijayan On sugathan Suicide

തിരുവനന്തുപുരം: എവിടെയെങ്കിലും കുത്താനുള്ളതല്ല കൊടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാനാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. കൊടി കുത്തിയതാണ് ഏറ്റവും വലിയ അപരാധമെന്നാണ് മുഖ്യമന്ത്രി വരുത്തി തീര്‍ക്കുന്നത്. സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അദ്ദേഹംത്തിന്‍റെ ശ്രമം. ഒരു സമരത്തില്‍ പതാക ഏറ്റവും പ്രധാനപ്പെട്ടതാണ്. 

നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് എഐവൈഎഫ് കൊടി കുത്തിയത്. കൊടി കുത്തിയതുകൊണ്ടല്ല സുഗതന്‍ മരണപ്പെട്ടത്. നിയമവിരുദ്ധമായി നികത്തിയ ഭൂമി തന്നെയായിയുരുന്നു അത്. ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമിയിൽ കെട്ടിടം പണിയാൻ അനുമതി കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടതിന് പകരം പ്രതികരിച്ച പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി.

കൊടി എവിടെയെങ്കിലും കുത്താനുള്ളതല്ല ; എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി

ഇനി എവിടെ ഭൂമി നികത്തിയാലും അവിടെ കൊടി കുത്താനും സമരത്തിനും ആരും പോകേണ്ടതില്ല എന്നാണ് ഇത് നല്‍കുന്ന സന്ദേശം. പണം വാങ്ങിയും സ്വാധീനങ്ങൾക്ക് വഴങ്ങിയും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് പിണറായിയുടേതെന്നും മഹേഷ് കക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുഗതന്‍റെ ആത്മഹത്യാ വിവാദത്തില്‍ മുഖ്യമന്ത്രിയുമായി എഐവൈഎഫ് പോര്‍മുഖം തുറക്കുന്നതോടെ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
 

Follow Us:
Download App:
  • android
  • ios