സ്ഥലവാസികളായ അക്രമികൾ ഇടിക്കട്ടയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഷാനു
ചാരുംമൂട്: എ.ഐ.വൈ.എഫ് നേതാവിനെ മര്ദ്ദിച്ചതായി പരാതി. ചാരുംമൂട് മണ്ഡലം കമ്മിറ്റിയംഗവും വൊളന്റിയേഴ്സ് ക്യാപ്റ്റനുമായ ആദിക്കാട്ടുകുളങ്ങര ചാന്നാരയ്യത്ത് ഷാനു (28) വിനെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം മർദ്ദിച്ചത്. പരിക്കേറ്റ ഷാനു നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആദിക്കാട്ടുകുളങ്ങര ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
ബൈക്കിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ബൈക്കുകളിലെത്തിയ സ്ഥലവാസികളായ അക്രമികൾ ഇടിക്കട്ടയുപയോഗിച്ച് മർദ്ദിക്കുകയും ബൈക്കിൽനിന്ന് തളളി താഴെയിടുകയും ചെയ്തതായി ഷാനു പറഞ്ഞു. കഞ്ചാവ് കച്ചവടത്തിനെതിരെ പരാതി പറയുമോ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും ഷാനു പറഞ്ഞു. അക്രമം സംബന്ധിച്ച് നൂറനാട് പോലീസിൽ പരാതി നൽകി.
