സൈനികമായ തിരിച്ചടി ഉണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന പ്രധാനമന്ത്രി നൽകിയിട്ടില്ല. തിരിച്ചടി എങ്ങനെയെന്ന തീരുമാനം സൈന്യത്തിന് വിട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ സേനാവിഭാഗങ്ങളുമായും സുരക്ഷാ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് കൂടിക്കാഴ്ച. 

അതേസമയം സൈനികമായ തിരിച്ചടി ഉണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന പ്രധാനമന്ത്രി നൽകിയിട്ടില്ല. തിരിച്ചടി എങ്ങനെയെന്ന തീരുമാനം സൈന്യത്തിന് വിട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇതിനിടെ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ ശരീരങ്ങൾ ബുദ്ഗാമിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ചു. ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണറുടെ ഓഫീസിന് ദില്ലി പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.