തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് വെട്ടിച്ചുരുക്കി തമിഴകത്തിന്റെ 'തല' അജിത്ത് ചെന്നൈയിലെത്തി. മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കംചെയ്‍ത സ്ഥലത്തെത്തി അജിത്തും ഭാര്യ ശാലിനിയും അന്ത്യോപചാരം അര്‍പ്പിച്ചു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തുവരുമ്പോള്‍ ബള്‍ഗേറിയയില്‍ പുതിയ സിനിമയുടെ ലൊക്കേഷനിലായിരുന്നു അജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അജിത്ത് ചെന്നൈയില്‍ എത്തുന്നത്. തമിഴകത്തിന്റെ പുരട്ച്ചി തലൈവയുടെ പിന്‍ഗാമിയായി തല എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയലളിത മാനസപുത്രനെപ്പോലെയാണ് അജിത്തിനെ കണ്ടിരുന്നതും. ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ അജിത്തിനു മാത്രമേ ആകൂ എന്നു കരുതുന്നവര്‍ പാര്‍ട്ടിയിലും ചലച്ചിത്രലോകത്തും കുറവുമല്ല.