ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് എകെ ആന്‍റണി മോദി തുടരാനാണ് പിണറായി ആഗ്രഹിക്കുന്നതെന്ന് എകെ ആന്‍റണി ബിജെപിയോടുള്ള സമീപനത്തെച്ചൊല്ലി കൊമ്പു കോര്‍ത്തത് പിണറായിയും എകെ ആന്‍റണിയും
ആലപ്പുഴ: ചെങ്ങന്നൂരില് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് എകെ ആന്റണി. മോദി ഭരണത്തില് തുടരാനാണ് പിണറായി വിജയന് ആഗ്രഹിക്കുന്നതെന്ന് എകെ ആന്റണി പറഞ്ഞു. മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത സ്വീകരണമാണ് പിണറായി വിജയന് നരേന്ദ്രമോദി നല്കിയതെന്നും എകെ ആന്റണി പരിഹസിച്ചു.
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോളാണ് പിണറായി വിജയനും എകെ ആന്റണിയും കൊമ്പു കോര്ത്തത്. ബിജെപിയോടുള്ള സമീപനത്തെച്ചൊല്ലിയായിരുന്നു തര്ക്കം തുടങ്ങിയത്. എകെ ആന്റണിക്ക് വിഭ്രാന്തിയാണെന്ന് പറഞ്ഞ പിണറായി വിജയനെ ആന്റണി അതേ ഭാഷയില് തിരിച്ചടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദി നല്കിയ സ്വീകരണത്തെ ആന്റണി പരിഹസിച്ചു.
ആന്ധ്രാമുഖ്യമന്ത്രി ഒരു വര്ഷമായി പ്രധാനമന്ത്രിയുടെ അപ്പോയ്മെന്റ് കാത്തിരിക്കുകയാണ്. പക്ഷേ ഇതുവരെ നല്കിയില്ല. എന്നാല് മറ്റൊരു മുഖ്യമന്ത്രിക്കും നല്കാത്ത സ്വീകരണമാണ് പിണറായിക്ക് നരേന്ദ്രമോദി നല്കിയതെന്ന് എകെ ആന്റണി പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപഎമ്മിന്റേതെന്നും ആന്റണി പറഞ്ഞു,
ചെങ്ങന്നൂര് എല്ഡിഎഫും യുഡിഎഫും തമ്മിലാണ് മല്സരമെങ്കിലും സിപിഎം അത് പോലും അംഗീകരിക്കാന് തയ്യാറാവുന്നില്ല. യുഡിഎഫ് സ്ഥാനാര്ത്ഥിയെ വര്ഗ്ഗീയവാദിയെന്നാണ് സിപിഎം വിളിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയണമെന്നും ആന്റണി പറഞ്ഞു.
