ഐക്യമാണ് പാർട്ടിക്ക് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഉൾപ്പാർട്ടി ജനാധിപത്യവും വേണമെന്നും എ കെ ആന്റണി പറഞ്ഞു. 

തിരുവനന്തപുരം: ഐക്യമാണ് പാർട്ടിക്ക് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഉൾപ്പാർട്ടി ജനാധിപത്യവും വേണമെന്നും എ കെ ആന്റണി പറഞ്ഞു.

ചെങ്ങന്നൂരിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടു പ്രവർത്തനം തുടങ്ങണം പരമ്പരാഗതമായി കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തിരുന്നവർ ഇത്തവണ വോട്ടു ചെയ്തില്ല. അതിനു കാരണം കണ്ടെത്തി അവരെ തിരികെ കൊണ്ടു വരണമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു. പുതു തലമുറയെ പാർട്ടിയിലേക്ക് കൊണ്ടു വരാൻ ആകണമെന്ന് പറഞ്ഞ ആന്റണി പ്രവർത്തകരുടെ അമിത ആവേശ പ്രകടനങ്ങളെ വിമർശിച്ചുക്കുകയും ചെയ്തു.