പാര്‍ട്ടി നേതാവല്ല എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്ന ധാരണയുമായി മുന്നോട്ടു പോയാല്‍ പിണറായി വിജയന് നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് മുന്‍മുഖ്യമന്ത്രി എകെ ആന്റണി പറഞ്ഞു. പുതിയ സര്‍ക്കാരിന് ആശംസ നേര്‍ന്ന ആന്റണി പ്രതിപക്ഷം ക്രിയാത്മ സഹകരണം നല്‍കുമെന്ന് വ്യക്തമാക്കി.
1970ലാണ് എകെ ആന്റണി ആദ്യമായി എംഎല്‍എ ആയത്. അന്ന് വിദ്യാര്‍ത്ഥിനേതാവായ പിണറായി വിജയനും അന്നാണ് ആദ്യം സഭയില്‍ എത്തിയത്. 39 വര്‍ഷം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയായ എകെ ആന്റണി പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും നേര്‍ന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ച ശേഷം പിണറായി വിജയന് ഉപദേശം തേടി എകെ ആന്റണിയെ ടെലിഫോണില്‍ വിളിച്ചിരുന്നു.
പിണറായിക്ക് നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് ആന്റണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
