കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടിയില്‍ പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികള്‍ മരിച്ചിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര പദ്ധതിയായ ജനനനി ജന്‍മ രക്ഷ പദ്ധതി ക്രമക്കേടിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് വയനാട്ടില്‍ നിന്നുള്ള എ.കെ ശശീന്ദ്രനനാണ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ക്രമക്കേടില്‍ അന്വേഷണം വേണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി.

കഴിഞ്ഞ നാല് മാസത്തിനടയില്‍ അട്ടപ്പാടിയില്‍ നാലു കുട്ടികളാണ് മരിച്ചത്. എന്നാല്‍ പോഷകാഹാരക്കുറവ് കൊണ്ടല്ല മരണമെന്നും മന്ത്രി സഭയെ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 1134 നന്‍മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി മന്ത്രി എ സി മൊയ്തീന്‍ സഭയെ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ്‌ നേരിട്ട് നടത്തുന്ന 746 നന്‍മ സ്റ്റോറുകളും സഹകരണ സംഘം നടത്തുന്ന 384 സ്റ്റോറുകളുമാണ് പൂട്ടിയതെന്നും അറിയിച്ചു.