തിരുവനന്തപുരം: കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില്‍ വന്നാല്‍ പോലും എല്ലാ പ്രതികളെയും പിടികൂടും. സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത നിരവധി പ്രവണതകളുണ്ട്. ഇത്തരം മോശം പ്രവണതകളെല്ലാം സര്‍ക്കാര്‍ അവസാനിപ്പിക്കും.
പൊലീസിന്റെ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളില്‍ ഒതുങ്ങില്ല. ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുമെന്നും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മാളത്തിലുളള എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നെഹ്റു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും ബാലന്‍ തളളിക്കളഞ്ഞു. തനിക്കെതിരെയും ഭാര്യയ്ക്കെതിരെയും ഉയര്‍ന്നതെല്ലാം വെറും ജല്‍പ്പനങ്ങള്‍ മാത്രമാണ്. താനോ, ഭാര്യയോ, കുട്ടികളോ സ്വാശ്രയ കോളെജിന്‍റെ പടി കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
