ഭാരവാഹികളുടെ മനോധർമ്മം അനുസരിച്ചു പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് എ.കെ.ബാലന്‍
തിരുവനന്തപുരം: 'അമ്മ'യിലെ പ്രശ്നപരിഹാരത്തിന് തത്കാലം സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. ഭാരവാഹികളുടെ മനോധർമ്മം അനുസരിച്ചു പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് എ.കെ.ബാലന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുത്തത്തിന് എതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇക്കാര്യം 'അമ്മ' പരിശോധിക്കണെന്നും എ.കെ.ബാലന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില് പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില് പ്രതിഷേധിച്ച് സംഘടനയില്നിന്ന് നാല് നടിമാരാണ് രാജി വച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയും ഗീതു മോഹന്ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല് എന്നിവരുമാണ് രാജി വച്ചത്.
ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്ത്തകരടക്കം നിരവധി പേര് രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള് മൗനത്തിലാണ്. അതേസമയം, ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷ്, ഗണേഷ് കുമാര് എന്നിവര് പ്രതികരിക്കാത്തതിനെതിരെ മുന്നണിയല്തന്നെ ശബ്ദം ഉയരുന്നുണ്ട്. ഇരവരും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു. 'അമ്മ'യില് നിന്ന് രാജിവച്ച നടിമാര്ക്കൊപ്പമെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.
