തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം സ്ഥിരീകരിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍. പ്രാദേശിക നേതാക്കളുടെ മൊഴിയില്‍ എം.ടി രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എം.ടി.രമേശ് പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് അന്വേഷണ കമ്മീഷന്‍ എ.കെ.നസീറാണ് അറിയിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാത്രം താന്‍ അയച്ച റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണം. എന്നാല്‍ തെളിവെടുപ്പില്‍ പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെന്നത് തെറ്റായ ആരോപണമാണെന്നും. ആര്‍.എസ് വിനോദ് പണം വാങ്ങിയെന്ന് സമ്മതിച്ചതാണെന്നും എ.കെ നസീര്‍ പറഞ്ഞു.