കൊച്ചി: എകെ ശശീന്ദ്രനുൾപ്പെട്ട ഫോൺകെണി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചില്ല. ജഡ്ജി അവധിയായത് കൊണ്ടാണിത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസ് അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനിടെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് മടക്കി കൊണ്ടുവരുന്നതിനെ കുറിച്ച് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.