തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിനല്‍കിയ പരാതിക്കാരിക്കെതിരെ പരാതി. പരാതിക്കു പിന്നിൽ ഗൂഢാലോചന എന്നാണ് ആരോപണം. എന്‍സിപി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ആണ് പരാതിക്കാരൻ
പരാതിക്കാരിയെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദീപ് ഡിജിപി ലോക്നാഥ് ബഹറയ്ക്ക് പരാതി നല്‍കി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിക്കെതിരെയാണ് പ്രദീപ് പരാതി നല്‍കിയിരിക്കുന്നത്.
