തിരുവനന്തപുരം: പാരിതോഷികമായി മന്ത്രി സ്ഥാനം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, കോവൂര്‍ കുഞ്ഞിമോന് മന്ത്രി പദവി സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഊഹാപോഹം മാത്രം. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് നേരത്തെ കോവൂര്‍ കുഞ്ഞുമോനും പറഞ്ഞിരുന്നു. എന്‍സിപി തന്നെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ വിശദമാക്കി.
