തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ഫോണില്‍ കുടുക്കിയ സ്ത്രീ എന്ന നിലയില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ വ്യാജ പ്രചാരണം. വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ സൈറ്റിനെതിരെ മാധ്യമപ്രവര്‍ത്തക ഹൈ ടെക് സെല്ലില്‍ നല്‍കിയ പരാതി ഫോണ്‍ വിവാദം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് ഇപ്പോള്‍ കനഡയിലുള്ള മാധ്യമ പ്രവര്‍ത്തകയുടെ ഫോട്ടോ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ നല്‍കിയത്. ഫോട്ടോയില്‍ ചില ഭാഗങ്ങള്‍ മറച്ചെങ്കിലും പരിചയമുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയതെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
കേരളത്തില്‍ സജീവമായിരുന്ന മാധ്യമ പ്രവര്‍ത്തക രണ്ട് വര്‍ഷം മുമ്പാണ് കനഡയിലേക്ക് താമസമാറ്റിയിത്. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേരള പൊലീസിലെ ഹൈ ടെക് സെല്ലിന് പരാതി നല്‍കി. മാധ്യമ പ്രവര്‍ത്തകയുടെ ഈ പരാതി ഹൈ ടെക് സെല്‍ ഫോണ്‍ വിവാദം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ഹണി ട്രാപ്പിന്റെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്ഷേപങ്ങള്‍ക്കെതിരെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന് മീഡിയ കേരള ശക്തമായ പ്രതിഷേധത്തിലാണ്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തക വ്യാജ പ്രചാരണത്തിനെതിരെ പരാതിയുമാരി രംഗത്തെത്തിയത്.
