ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം നേരത്തെ അവാര്‍ഡ് ജേതാക്കളെ അറിയിക്കണമായിരുന്നു.
ദില്ലി: ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഒഴിവാക്കാമായിരുന്നെന്ന് മുന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ദേശീയ അവാര്ഡുകള് രാഷ്ട്രപതിക്ക് നേരിട്ട് നല്കാന് കഴിയില്ലെങ്കില് അക്കാര്യം നേരത്തെ അവാര്ഡ് ജേതാക്കളെ അറിയിക്കണമായിരുന്നുവെന്നും ആന്റണി പറഞ്ഞു.
ഈ വിവാദം കേന്ദ്ര സര്ക്കാര് ക്ഷണിച്ചു വരുത്തിയതാണെന്നും ആന്റണി പറഞ്ഞു. കേരളത്തില് യുഡിഎഫിലേക്ക് കേരളാ കോണ്ഗ്രസ് മാണി വിഭാഗത്തെ തിരികെ കൊണ്ടുവരുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കും. യു.ഡി.എഫ് വിപുലീകരണം സംസ്ഥന കാര്യം മാത്രമാണെന്നും ആന്റണി പറഞ്ഞു.
