ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ദില്ലി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിനാണ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ട് വിഭാഗങ്ങളിലും അൻപതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. മൂന്നംഗങ്ങൾ വീതമുള്ള ജൂറികളാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരം നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസ്താവനയിൽ അറിയിച്ചു.



