ഉത്തര്‍പ്രദേശില്‍ സൈക്കിള്‍ ചിഹ്നത്തിനുളള മത്സരം ജയിച്ച് അഖിലേഷ് അച്ഛന്‍ മുലായം സിംഗ് യാദവിനെ ഒപ്പം നിറുത്താനുള്ള ശ്രമം ഇന്നലെ നടത്തിയിരുന്നു. മുലായം 40 സ്ഥാനാര്‍ത്ഥികളുടെ പട്ടിക അഖിലേഷിന് കൈമാറി. സഹോദരന്‍ ശിവപാലിനും മകന്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ്ണ യാദവിനും സീറ്റു നല്കണം എന്ന നിലപാടിലാണ് മുലായം സിംഗ് യാദവ്. ഇക്കാര്യത്തില്‍ എന്നാല്‍ അഖിലേഷ് ഇന്നും മറുപടി നല്‍കിയില്ല