ആലുവയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തെന്നാണ് എക്സൈസ് സംഘം പറയുന്നത്
കോഴിക്കോട്: ഫേസ്ബുക്ക് ലൈവിലൂടെ പ്രശസ്നായ വ്യക്തിയാണ് തൃശൂര്‍ സ്വദേശി ആക്കിലപറന്പന്‍ എന്നറിയപ്പെടുന്ന നസീഫ് അഷ്റഫ്. മുഖ്യമന്ത്രി പിണറായി വജയനെയും മോഹന്‍ലാലിനെയുമൊക്കെ വെല്ലുവിളിച്ച വീഡിയോകളിലൂടെയാണ് ഇയാള്‍ ശ്രദ്ധനേടിയത്.
ഫേസ്ബുക്കിലൂടെ വിപ്ലവം പ്രസംഗിച്ചിരുന്ന നസീഫും കൂട്ടാളി പിപി നവാസും മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ആലുവയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തെന്നാണ് എക്സൈസ് സംഘം പറയുന്നത്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനായി കൊണ്ടുവന്നതാണെന്ന് ആക്കിലപറന്പന്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
