അലപ്പാട്ടെ ആശങ്ക അകറ്റാൻ ഐആർഇ തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആർഇക്കാണ്
കൊല്ലം: ആലപ്പാട് ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്(ഐ ആര്‍ ഇ) നെതിരെ സിപിഎം. അലപ്പാട്ടെ ആശങ്ക അകറ്റാൻ ഐആർഇ തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആർഇക്കാണെന്ന് ചൂണ്ടികാട്ടിയ സിപിഎം കരാർ വ്യവസ്ഥകൾ ഐആർഇ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ലാഭ വിഹിതത്തിൽ നിന്ന് പ്രാദേശിക വികസനം നടത്താൻ ഐആർഇ തയാറായില്ല. ഐആർഇയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു. സർക്കാർ വിളിക്കുന്ന ചർച്ചയിൽ സമരസമിതി പങ്കെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
