16.5 കിലോമീറ്റർ ആലപ്പാട്ടെ പദ്ധതി പ്രദേശത്ത് 500 മീറ്റർ മാത്രമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. വിഷയത്തിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
മുംബൈ: ആലപ്പാടിലെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആർ.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ്. ആലപ്പാടിൽ പൂർണ്ണ തോതിലുള്ള ഖനന പ്രവർത്തനങ്ങൾ അല്ല നടക്കുന്നതെന്നും തീരത്ത് അടയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്നും ദീപേന്ദ്ര സിംഗ് പറയുന്നു.
16.5 കിലോമീറ്റർ ആലപ്പാട്ടെ പദ്ധതി പ്രദേശത്ത് 500 മീറ്റർ മാത്രമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലത്തെ അവിടുത്തെ പ്രശ്നങ്ങൾക്ക് പ്രത്യേക പഠനം വേണം. വിഷയത്തിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
സർക്കാർ സ്ഥാപനമായതിനാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ദീപേന്ദ്ര സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

