പ്രതിയുടെ ചിത്രം പൂര്‍ണരൂപത്തില്‍ അന്വേഷണം ശക്തമാക്കി

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കല്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ സംഗീത ജൂവലറിയില്‍ നടന്ന കവര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ സി സി ടിവി ദൃശ്യങ്ങള്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കയ ശേഷം ഫോട്ടോ പൂര്‍ണ രൂപത്തില്‍ കിട്ടിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.വി ബേബി പറഞ്ഞു.

രണ്ട് ഡിവൈഎസ്പിമാര്‍, സൈബര്‍ ടീം അടക്കം നാല് എസ്ഐമാര്‍ 12 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു നഗരത്തിലെ സ്വര്‍ണ വ്യാപാരികളെ നടുക്കിയ കവര്‍ച്ച നടന്നത്. 115 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സമീപത്തെ സ്വര്‍ണ കടയിലെ താഴ് തകര്‍ത്ത നിലയിലുമായിരുന്നു.