ആലപ്പുഴ: വള്ളികുന്നത്ത് ആര്‍എസ്എസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടായത്. പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. പരിക്കേറ്റ മറ്റ് രണ്ടു പേരെയും കായകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ഓഞ്ചിയത്തും മട്ടന്നൂരും രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്നു. ഈ സംഭവങ്ങളില്‍ പത്തോളം പേര്‍ക്ക് വെട്ടേറ്റിറ്റുണ്ട്. അക്രമത്തില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടിരുന്നു. ഓഞ്ചിയത്ത് സിപിഎം - ആര്‍എംപി തമ്മിലാണ് സംഘര്‍ഷമെങ്കില്‍ മട്ടന്നൂരില്‍ സിപിഎം - കോണ്‍ഗ്രസും തമ്മിലാണ് അക്രമം. ഇന്നലെ രാത്രി 11.30 ടെയാണ് മട്ടന്നൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സുഹൈബിനെ വെട്ടിയത്.