കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ട്. കാപ്പ ആക്ട് കേരളത്തിൽ മാത്രമാണുളളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമാകുന്നത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാവർക്കും ഉണ്ട്.
തൃശ്ശൂർ: തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ഹൈക്കോടതി ഉത്തരവ് കൃത്യ സമയത്ത് നടപ്പാക്കിയെന്ന് മേയർ വിവി രാജേഷ് ചൂണ്ടിക്കാട്ടി. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും സുഗതന്റെ അഭിഭാഷക സംഘം കാര്യങ്ങൾ നോക്കുമെന്നും മേയർ പറഞ്ഞു. അതിൽ വരുന്ന ഉത്തരവുകൾ നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷന്റെ ദൗത്യം. കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ട്.
കാപ്പ ആക്ട് കേരളത്തിൽ മാത്രമാണുളളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമാകുന്നത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാവർക്കും ഉണ്ട്. ശക്തമായ വിയോജിപ്പ് സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയാമെന്നും ഒരിഞ്ച് പിന്നോട്ടില്ലെന്നും വിവി രാജേഷ് വിശദമാക്കി. കൗൺസിലറുടെ അസാന്നിധ്യം വരുന്ന സാഹചര്യങ്ങളിൽ അത് മറികടക്കാനുള്ള സംവിധാനങ്ങളുണ്ട്. സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും. വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും മേയർ ഉറപ്പുനൽകി.
