ആലപ്പുഴ: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. അംഗങ്ങള്‍ പരസ്പരം കസേര കൊണ്ടടിച്ചു. അക്രമത്തില്‍ പരിക്കേറ്റ നഗരസഭാ ചെയര്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗം നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് പിരിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനയിലെ അറുപതോളം ജീവനക്കാര്‍ എട്ടോളം ദിവസം സമരം ചെയ്തിരുന്നു. ഇവര്‍ 22 ദിവസം മാത്രമാണ് ജോലി ചെയ്തത്. ഇവര്‍ക്ക് 22 ദിവസത്തെ ശമ്പളം മാത്രം നല്‍കിയാല്‍ മതിയെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മാസത്തെ ശമ്പളം നല്‍കുകയായിരുന്നു. 

ചെയര്‍മാന്റെ നിര്‍ദ്ദേശം തള്ളിയ നഗരസഭാ ചെയര്‍മാന്‍ നഗരസഭാ യോഗത്തില്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം എതിര്‍പ്പുമായി എത്തിയത്.