ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. വിവിധ മേഖലകളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരുനേതാക്കളും വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ മേഖലകളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിന് പുറമെ പൊതുതാല്പര്യമുള്ള നിരവധി അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും സംസാരിച്ചു. കിരീടാവകാശിയുടെ ദിവാനും തലവനുമായ ശൈഖ് താമിർ ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറഹ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.