വാഷിംഗ്ടണ്‍: അമേരിക്ക‍യിലെ അലാസ്കയില്‍ വന്‍ ഭൂചലനം. അലാസ്കയിലും പരിസര പ്രദേശങ്ങളിലൂമാണ് റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഉണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അമേരിക്കന്‍ തീരങ്ങള്‍ക്ക് പുറമെ, ഹവായ്, കാനഡ, അലാസ്ക എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തില്‍ എന്തെങ്കിലും നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.