Asianet News MalayalamAsianet News Malayalam

ഇടതിന്റെ അപചയം ഫാസിസ്റ്റുകള്‍ക്ക് വളമാകുന്നു: അലന്‍സിയര്‍

Alencier in Farookh College
Author
First Published Jan 28, 2017, 5:02 AM IST

കോഴിക്കോട്: ഇടതുപക്ഷത്തിന്റയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അപചയം അരാഷ്ട്രീയം വളര്‍ത്തുവാന്‍ ഇടയാക്കിയെന്നും അത് ഫാസിസത്തിന് വളമായി എന്നും നടന്‍ അലന്‍സിയര്‍  ലെ ലോപ്പസ്. കോഴിക്കോട് ഫാറൂഖ് കോളേജ് മാഗസിന്‍ നോ പസറാന്‍ (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു. അഭിനയം എനിക്ക്  ജീവനും ഉപജീവനമാര്‍ഗവുമാണ്. അതുകൊണ്ട് തന്നെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഞാനത് ആയുധമാക്കുന്നു. മിണ്ടരുത് എന്ന് ഫത്‍വ ഇറക്കുന്നിടത്ത് നമ്മുടെ നാവ് ചലിച്ചു തുടങ്ങണം. അക്കാര്യത്തില്‍ ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഇത്തരം ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്.

യുവതയുടെ ശക്തമായ എഴുത്തും പ്രതിരോധങ്ങളും തെളിഞ്ഞു കിടക്കുന്ന മാഗസിനാണ് ' നോ പസറാന്‍' എന്നും അലന്‍സിയര്‍ പറഞ്ഞു. ചടങ്ങില്‍  പ്രിന്‍സിപ്പല്‍ ഇ പി ഇമ്പിച്ചിക്കോയ, ടി മന്‍സൂറലി, ഡോ എ കെ അബ്ദു റഹീം, എ കെ സാജിദ്, ഫതഹ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഷാക്കിര്‍ എം സ്വാഗതവും മാഗസിന്‍ എഡിറ്റര്‍ മുഹമ്മദ് കന്‍സ് നന്ദിയും പറഞ്ഞു.

Follow Us:
Download App:
  • android
  • ios