Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ശംഖുമുഖം ബീച്ച് തിരയെടുത്തു

  • തീരാമഴ, ദുരിതങ്ങളും വലിയതുറയിൽ വീടുക‌കൾക്ക് കേട് 
Alert issued in coastal areas visitors banned at Shankumugham

തിരുവനന്തപുരം: ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും തലസ്ഥാനത്ത് വൻനാശനാഷ്ടം.  ശംഖുമുഖം  ബീച്ച് തകർന്ന് താറുമാറായി.  അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥനീരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നൽകി.

പ്രക്ഷുബ്‍ദമായ കടൽ. തീരം വിഴുങ്ങുന്ന തിരകൾ. മത്സ്യത്തൊഴിലാളികൾക്ക് അവസാനിക്കാത്ത ജാഗ്രതാ നിർദ്ദേശം. നിർത്താതെ പെയ്യുന്ന മഴ ദുരിതമായി. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട  ശംഖുമുഖം  ബീച്ചിന്‍റെ മുഖം മാറി.  മണൽ തിട്ടകൾ തിരയെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം.  കടലേറ്റം തുടർന്നാൽ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക.

ഒരാഴ്ചയായി തുടരുന്നു ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. വലിയ തുറയിൽ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വരു ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios