Asianet News MalayalamAsianet News Malayalam

കൂറ്റൻ തിരമാലയ്ക്ക് സാധ്യത: കേരളതീരത്ത് ജാ​ഗ്രതാ നിർദേശം

  • സമുദ്ര നിരപ്പിൽ നിന്നും അഞ്ച് അടിമുതൽ 7 അടിവരെ തിരമാലകൾ ഉയരുമെന്നാണ് അറിയിപ്പ്.
alert issued in seashore

തിരുവനന്തപുരം:കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നാളെ രാത്രി വരെ കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം. ദേശീയ സമുദ്ര ഗവേഷണകേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.

സമുദ്ര നിരപ്പിൽ നിന്നും അഞ്ച് അടിമുതൽ 7 അടിവരെ തിരമാലകൾ ഉയരുമെന്നാണ് അറിയിപ്പ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ശംഖുമുഖം കടപ്പുറത്തേക്ക് വിനോദ സഞ്ചാരികൾ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു.

Follow Us:
Download App:
  • android
  • ios