വിമാനം തകര്‍ന്നു വീണ പ്രദേശത്ത് നിന്ന് ശക്തമായ തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണു.രാജ്യതലസ്ഥാനമായ അല്‍ജീഴ്സിലെ വിമാനത്താവളത്തിനടുത്തായാണ് വിമാനം തകര്‍ന്നു വീണത്.

അപകടത്തില്‍ നൂറിലേറെ സൈനികര്‍ മരണപ്പെട്ടിരിക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ ആദ്യറിപ്പോര്‍ട്ടുകള്‍ .

വിമാനം തകര്‍ന്നു വീണ പ്രദേശത്ത് നിന്ന് ശക്തമായ തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

 പരിക്കേറ്റ പലരേയും ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.