Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസത്തിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പ്രശ്നമുണ്ടാക്കുന്നു; ലൈവ് വീഡിയോയുമായി യുവാക്കള്‍

കോഴിക്കോട് രാമനാട്ടുകര ഗണപത്‌ ഹൈസ്കൂളിൽ രാഷ്ട്രീയ പാർട്ടിക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റിലീഫ്‌ പ്രവർത്തനങ്ങൾ തങ്ങളുടെ പേരിലാകണം എന്നു പറഞ്ഞാണു ഇവർ പ്രശ്നമുണ്ടാക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഷംസീര്‍ കാരാട് എന്ന യുവാവ് രംഗത്തെത്തി

Ali Naseef Panangodan Shamseer Karad facebook post on kerala flood
Author
Kozhikode, First Published Aug 18, 2018, 1:33 PM IST

കോഴിക്കോട്: കേരളം മഹാ പ്രളയത്തിന്‍റെ പിടിയിലാണ്. കേരളത്തിന്‍റെ കണ്ണീരും നിലവിളിയും മാറ്റാനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഏവരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ചിലയിടങ്ങളിലെങ്കിലും ഉയരുന്നുണ്ട്.

കോഴിക്കോട് രാമനാട്ടുകര ഗണപത്‌ ഹൈസ്കൂളിൽ രാഷ്ട്രീയ പാർട്ടിക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് എത്തിയിട്ടുണ്ട്.

റിലീഫ്‌ പ്രവർത്തനങ്ങൾ തങ്ങളുടെ പേരിലാകണം എന്നു പറഞ്ഞാണു ഇവർ പ്രശ്നമുണ്ടാക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഷംസീര്‍ കാരാട് എന്ന യുവാവ് പറഞ്ഞു.

സ്ഥലത്ത് സംഘർഷാവസ്ഥയാണെന്നും രാഷ്ട്രീയ ചിന്തകൾക്കതീതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ സഹകരിക്കണമെന്നും വിഷയത്തില്‍ പൊലീസ്‌ ഇടപെടുന്നുണ്ടെന്നും അലി നസീഫ് പനങ്ങോടനും ഫേസ്ബുക്കിലൂടെ പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios