പസഫിക് സമുദ്രത്തിലെ ലാവ ഒഴുകുന്ന കീല്‍ അഗ്നിപര്‍വ്വതത്തിന് താഴെ നീന്തി എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുയാണ് സാഹസികതക്ക് പേര് കേട്ട് അലിസണ്‍ ടീല്‍. ചുട്ടു പൊള്ളുന്ന വെള്ളത്തില്‍ ബിക്കിനി അണിഞ്ഞ് അലിസണ്‍ നീന്തി തുടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായി മാറി കഴിഞ്ഞു

സ്രാവുകള്‍ക്കൊപ്പം കടലില്‍ നീന്തിയും അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി സെല്‍ഫിയെടുത്തുമെല്ലാം സൃഷ്ടിച്ച ചരിത്രം പഴംകഥയാക്കിയാണ് ഇക്കുറി അലിസണ്‍ ടീല്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ആരും പോകാന്‍ മടിക്കുന്ന സമുദ്രത്തിന് നടുവിലുള്ള ഒരു അഗ്നി പര്‍വ്വതത്തെയാണ് ഇക്കുറി തന്‍റെ സാഹസികതയുടെ വേദിയായി ഈ മുപ്പതുകാരി തെര‍ഞ്ഞെടുത്തത്. എറെ ഇഷ്ടപ്പെട്ട പിങ്ക് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ഗ്ലൈഡറില്‍ പറ്റി കിടന്ന് ക്യാമറക്ക് പോസ് ചെയ്യുന്ന അലിസന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലാണ്.

ബോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ സാങ്കല്‍പ്പിക കഥാപാത്രമായ ഇന്ത്യാന ജോണ്‍സിന്‍റെ വനിതാ പകര്‍പ്പായാണ് അലിസണ്‍ ടീല്‍ അറിയപ്പെടുന്നത്. 2003ല്‍ ടൈംസ് മാഗസിനാണ് ഈ പട്ടം അവര്‍ക്ക് ചാര്‍ത്തി കൊടുത്തത്. ഹവായിലെ കിലി വോല്‍ക്കാനോയ്ക്ക് സമീപം ടീല്‍ വിജയാഹ്ലാദം പങ്കുവക്കുന്ന വീഡിയോയും ചിത്രങ്ങളും സമുദ്രാടിത്തട്ടിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രഗത്ഭനായ പെരിന്‍ജെയിംസാണ് ക്യാറയില്‍ പകര്‍ത്തിയത്.