ദില്ലി: അലിഗഡ് സര്‍വ്വകലാശാലയ്‌ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് അലിഗഡ് സര്‍വ്വകലാശാല സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 

സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.

സര്‍വ്വകലാശാലയുടെ ഭരണതലത്തില്‍ ഭൂരിഭാഗം പേരും മുസ്‌ളീങ്ങളാണ്. അതുകൊണ്ട് ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്നും സത്യവാങ്മൂലം ആവശ്യപ്പെടുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് മൂന്നാഴ്ചകകം മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.