സന: ലിബിയയിൽ സൈന്യവും ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ ഏറ്റമുട്ടല്‍ ശക്തമായി . ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശക്തി കേന്ദ്രമായ സിര്‍ത്ത് തിരികെപിടിക്കാന്‍ സൈന്യം നടത്തിയ നീക്കത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 

ലിബിയയിലെ ഐഎസിന്‍റെ ഏറ്റവും ശക്തമായ സ്ഥലമാണ് സിര്‍ത്ത്. ഇവിടെയാണ് ഇപ്പോള്‍ കടുത്ത പോരാട്ടം നടക്കുന്നത്. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച പോരാട്ടത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുന്ന സായുധപോരാളികളുടെ സഹായവും സൈന്യത്തിന് സഹായകമാകുന്നുണ്ട്.

സിര്‍ത്തിന്‍റെ കേന്ദ്ര പ്രദേശങ്ങളില്‍ നിന്ന് ഐഎസ് ശക്തമായ പ്രത്യക്രമണമാണ് സൈന്യത്തിന് എതിരെ നടത്തുന്നത്. ഏറ്റുമുട്ടലില്‍ ഇതുവരെ നാല് സൈനികരും പത്ത് ഐഎസ് തീവ്രവാദികളും മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.