പ്രതിപക്ഷകക്ഷികളുടെ ഐക്യവേദിയായി ജെഡിഎസ്-കോൺഗ്രസ് സർക്കാരിന്റെ അധികാരമേൽക്കൽ കൈകോര്‍ത്ത് രാഹുലും യെച്ചൂരിയും..
ബെംഗളൂരു: ബിജെപി വിരുദ്ധകൂട്ടായ്മയായിയായിരുന്നു കർണാടകത്തിൽ കോൺഗ്രസ്, ജെഡിഎസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങി. സോണിയ ഗാന്ധി മുതൽ മമതാ ബാനർജി വരെയുളള പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു വേദി. ഭിന്നതകളെ തത്കാലം പിന്നണിയിലേക്ക് മാറ്റിനിർത്തിയാണ് കുമാരസ്വാമി മന്ത്രിസഭ അധികാമേൽക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് ബിജെപി വിരുദ്ധകൂട്ടായ്മയായി മാറി. മായാവതി, മമത, അഖിലേഷ് യാദവ്,ശരത് യാദവ്, സോണിയ ഗാന്ധി, രാഹുല് ഗാന്ധി, സിദ്ധരാമയ്യ, ചന്ദ്രബാബു നായിഡു എന്നിവരും കേരളാ മുഖ്യമന്ത്രി പിറണായി വിജയനും മന്ത്രി മാത്യു.ടി. തോമസും ചടങ്ങില് പങ്കെടുത്തു. സംസ്ഥാനത്തിന്റെ 24-ാം മുഖ്യമന്ത്രിയായിട്ടാണ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില് കുമാരസ്വാമിക്ക് ഇത് രണ്ടാം ഊഴമാണ്. കുമാരസ്വാമിക്കൊപ്പം ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
