പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പോകുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ബി.ജെ.പി പ്രതിനിധി ഉണ്ടാകില്ലെന്നും ഇടതുമുന്നണിയും യു.ഡി.എഫും കള്ളപ്പണക്കാര്‍ക്കൊപ്പമാണെന്നും കുമ്മനം വ്യക്തമാക്കി. കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി നവംബര്‍ 28ന് ജനകീയ സദസ് സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെച്ചൊല്ലി യോഗത്തില്‍ ബിജെപിയും മുഖ്യമമന്ത്രിയുമായി യോഗത്തില്‍ രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി . റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശേങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ബിജെപി നിലപാടെടുത്തു . ഒടുവില്‍ ബിജെപി അംഗങ്ങള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളിലെ 25ലക്ഷം രൂപ മുതലുള്ള നിക്ഷേപങ്ങളുടെ പരിശോധനയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സഹകരണ പ്രതിസന്ധിയില്‍ പരിഹാരം തേടി സർവ്വകക്ഷി സംഘം ദില്ലിക്ക് പോകും. നാളെ നിയമസഭയില്‍ പ്രമേയം പാസാക്കാനും സർവ്വകക്ഷി യോഗത്തിൽ ധാരണയായി.
