Asianet News MalayalamAsianet News Malayalam

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; വടകരയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

all party meeting in vadakara today
Author
Vadakara, First Published Aug 14, 2016, 4:23 AM IST

നാദാപുരം തൂണേരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പ്രദേശത്ത് സര്‍വ്വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് വടകര ഗവ. റസ്റ്റ് ഹൗസില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തിലാണ്  സര്‍വകക്ഷി യോഗം നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും പരത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios