മക്കയിലും മദീനയിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ശരാശരി 1500 താഴെ പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുന്നത്.ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാണ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നത്. ഖത്തര്‍ ഹജ്ജ് കമ്മറ്റി നേരത്തെ മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തി ഹാജിമാര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ നേരില്‍ കണ്ടു വിലയിരുത്തിയിരുന്നു.ഇത്തവണ കര മാര്‍ഗം ഹജ്ജിനായി പോകുന്നവര്‍ക്ക് 12000 റിയാലും വിമാന മാര്‍ഗം പോകുന്നവര്‍ക്ക് 22000 മുതല്‍ 29000 റിയാല്‍ വരെയുമാണ്  നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നു ഹജ്ജ് - ഉംറ വകുപ്പ് ഡയറക്റ്റര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മുസൈഫിറി അറിയിച്ചു. അതേസമയം 16000 റിയാലിന് വരെ തീര്‍ത്ഥാടകരെ വിമാന മാര്‍ഗം കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളുമുണ്ട്. അതായത് 12000 റിയാലിന് കരമാര്‍ഗ്ഗം പോകുന്നവര്‍ക്ക് നാലായിരം റിയാല്‍ കൂടി നല്‍കിയാല്‍ വിമാന  മാര്‍ഗം തന്നെ യാത്ര ചെയ്യാനാവും.