ന്യൂഡല്‍ഹി: അമര്‍നാഥില്‍ ഭീകരാക്രമണം നടത്തിയ മുഴുവന്‍ തീവ്രവാദികളേയും വധിച്ചതായി ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി വെയ്ദ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് അമര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമര്‍നാഥ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു ഇസ്മയിലിനെ കഴിഞ്ഞ സെപ്തംബറില്‍ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ഇപ്പോള്‍ അബു മാവിയ, ഫുര്‍ഖാന്‍, യാവര്‍ എന്നീ തീവ്രവാദികളേയും കൂടി സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതോടെ രാജ്യത്തെ ഞെട്ടിച്ച തീവ്രവാദിആക്രമണത്തിന് കാരണമായവരെല്ലാം ഇല്ലാതായിരിക്കുകയാണ്.
