ഇന്നോവ മോടി കൂട്ടാന്‍ ചിലവാക്കിയത് 95,000 രൂപ പണം ചിലവിട്ടത് സര്‍ക്കാര്‍ അനുമതി ഇല്ലാതെ

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും കണ്ടെത്താൻ ഉത്തരവാദിത്തമുള്ള സംസ്ഥാന ഓഡിറ്റ് ഡയറക്ടറും ധനധൂര്‍ത്ത് വിവാദത്തിൽ. സര്‍ക്കാര്‍ ചെലവിൽ വാങ്ങിയ വാഹനം മോടി പിടിപ്പിക്കാൻ ഖജനാവിൽ നിന്ന് ചെലവാക്കിയത് 95,000 രൂപയാണ്.

സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ ഡി. സാങ് വി ഒദ്യോഗികാവശ്യത്തിന് വാങ്ങിയത് ഇന്നോവ ക്രിസ്റ്റ. വില 14,76,277 രൂപ. ഈ തേ വാഹനത്തിൽ അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് മോടി കൂട്ടാൻ ചെലവാക്കിയത് 94,998 രൂപ. ഇതിനാകട്ടെ സര്‍ക്കാര്‍ അനുമതിയും വാങ്ങിയിരുന്നില്ല. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഈ പ്രവര്‍ത്തി സാധൂരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണിത്.